ലോകമൊരു കിളിക്കൂട്,നാമതിലെ കുഞ്ഞിക്കിളികള്‍...!
ഈ കളിവീടിനു താങ്ങാവുന്നചില്ലകള്‍ക്ക് നമ്മോടു പ്രേമമുണ്ട്.
തളിരിലകള്‍ക്കും ഇളം കാറ്റിനും
സ്നേഹസ്പര്‍ശത്തിന്റെ കുളിര്‍മ്മയുണ്ട്.
ക്ഷണികമാണല്ലോ ജീവിതയാത്ര..!
ഇവിടെ ഒന്നിച്ചു ചേക്കേറി,പകുത്തെടുത്തു പങ്കിട്ട്,
ദേശാടനത്തിനെത്തുന്ന-
കിളിക്കൂട്ടങ്ങള്‍ക്കും ഇടമൊരുക്കാം.
അപ്പോഴും നനുത്തൊരു-
സ്നേഹസ്പര്‍ശത്തിന്‍ കുളിര്‍മ്മയുണ്ടായിരിക്കട്ടെ..!
വിശ്വപ്രേമത്തിന്‍ മധുരിമ നിറയട്ടെ..!
എങ്ങുമെന്നും ശാന്തി നിറയട്ടെ..!!

No comments:
Post a Comment